ഓണത്തെ കുറിച്ച് ഓര്‍ക്കുമ്പോള്‍ പൂക്കളവും,ഓണകോടിയും ,സദ്യയും,നെട്ടൂര്‍(അമ്മ വീട്) പോകുന്നതും എല്ലാം ആണ് ഓര്‍മയില്‍
.പൂക്കളം ഇടാന്‍ ചക്കിയും ഉണ്ടാവും …..ഓണത്തപ്പനെ വരവേല്‍ക്കാന്‍ അമ്മയാണ് മുന്നില്‍(സത്യം പറഞ്ഞാല്‍ “ആര്‍പ്പോ” വിളിക്കാന്‍ എനിക്ക് ചമ്മലായിരുന്നു . കോളേജിലെ ഓണഘോഷവും മറക്കാന്‍ പറ്റില്ല.
കല്യാണം കഴിഞ്ഞു സമാധാനത്തോടെ ഓണം ആഘോഷിക്കമാലോ എന്ന് കരുതി.പക്ഷെ അമേരിക്കയില്‍ ഓണത്തിന് പൊതുഅവധി ഇല്ലല്ലോ x-( !!!എന്നാല്‍ പോട്ടെ തിരക്കിന്റെ ഇടയില്‍ എങ്കിലും ഓണം ആഘോഷിക്കാം എന്ന് വിചാരിച്ചപോള്‍ ആണ് ദിപുഏട്ടന് “പ്രൊജക്റ്റ് റിലീസ്” എന്ന ഭീകരനെ കുറിച്ച് പറഞ്ഞത്
.കേരളം -ദൈവത്തിന്റെ സ്വന്തം നാട് എന്ന് പറയുന്നത് എത്ര ശരിയാണ്.എത്ര അവധികളാണ് .
എന്നാലും തിരക്കിന്റെയും നാട്ടിലെ ഓണസ്മൃതികളുടെ ഇടയിലും ഞങ്ങള്‍ ഓണം ആഘോഷിച്ചു.
”‘ അന്നാര കണ്ണന് തന്നാലായത്”
Saturday, September 12, 2009
Onam-2009
Subscribe to:
Post Comments (Atom)
1 comments:
wow...gd one.looks yummy.plz post the recipes in detail....
Post a Comment